പാരിപ്പള്ളിയിൽ വയോധികയുടെ മീൻ കുട്ട വലിച്ചെറിഞ്ഞ സംഭവത്തിൽ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
August 02, 2021
കൊല്ലം: പാരിപ്പള്ളിയിൽ വയോധികയുടെ മീൻ കുട്ട വലിച്ചെറിഞ്ഞ സംഭവത്തിൽ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് മീൻ കുട്ട വലിച്ചെറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവം ചില പ്രാദേശിക മാദ്ധ്യമങ്ങൾ തെറ്റായി ചിത്രീകരിച്ചുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു. കൊറോണ പ്രൊട്ടോക്കോൾ ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു പോലീസിന്റെ നടപടി.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പോലീസ് മേധാവിയ്‌ക്ക് ചുമതല നൽകിയിട്ടുണ്ട്. പാരിപ്പള്ളി പോലീസ് തന്റെ മത്സ്യം നശിപ്പിച്ചുവെന്നായിരുന്നു മേരിയുടെ ആരോപണം. ഇതിന് മുൻപ് രണ്ട് തവണ പോലീസ് തന്റെ കച്ചവടം വിലക്കിയെന്നും മേരി വെളിപ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു.
കഴിഞ്ഞ ദിവസമാണ് പാരിപ്പളളി പരവൂർ റോഡിൽ മീൻ കച്ചവടം നടത്തിയിരുന്ന വയോധികയുടെ മീൻകുട്ട പോലീസ് വലിച്ചെറിഞ്ഞത്. വീഡിയോ വിവാദമായതിന് പിന്നാലെ പോലീസിനെതിരെ ആളുകളിൽ നിന്നും രൂക്ഷ വിമർശനം ഉയർന്നിരുന്നു. എന്നാൽ ആരോ കൃത്രിമമായി സൃഷ്ടിച്ച വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതെന്നാണ് പോലീസ് നൽകിയ വിശദീകരണം.
Tags