കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഇകഴ്ത്താൻ ആസൂത്രിത ശ്രമമെന്ന് ആരോഗ്യമന്ത്രി

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഇകഴ്ത്താൻ ആസൂത്രിത ശ്രമമെന്ന് ആരോഗ്യമന്ത്രി

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഇകഴ്ത്താൻ ആസൂത്രിത ശ്രമമെന്ന് ആരോഗ്യമന്ത്രി. പ്രതിരോധത്തിൽ കേരളം തകർക്കുന്നത് കാണാൻ ചിലരും ചില മാധ്യമങ്ങളും ശ്രമിക്കുന്നു. കേരളത്തിലെ കൊവിഡ് വ്യാപനത്തിന് കാരണം ഡെൽറ്റാ വകഭേദമെന്നും പാർട്ടി മുഖപത്ര ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

രോഗികളുടെ എണ്ണം ഏറ്റവും കൃത്യമായി റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം. കൊവിഡ് മരണം കുറച്ച് നിർത്തുന്നതിലും വാക്‌സിനേഷനിലും സംസ്ഥാനം മുന്നിലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിനകം മുഴുവൻ അധ്യാപകർക്കും വാക്സിനേഷൻ നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാക്‌സിനെടുക്കാനുള്ള അധ്യാപകർ അടുത്തുള്ള ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി നിർദേശിച്ചു. സംസ്ഥാനത്തിന് എട്ട് ലക്ഷം ഡോസ് വാക്‌സിൻ കൂടി ലഭിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു. വാക്സിനെടുക്കാൻ ശേഷിക്കുന്ന അധ്യാപകർ, മറ്റ് സ്‌കൂൾ ജീവനക്കാർ എന്നിവർ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
Tags