രാജ്യത്ത് വാക്‌സിൻ വിതരണം 57 കോടിയിലേക്ക്

ന്യൂഡൽഹി : രാജ്യത്ത് ഇതുവരെ 56,76,14,390 കോടി ഡോസ് കൊറോണ വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്രസർക്കാർ അറിയിച്ചു. മുഴുവൻ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും വിതരണം ചെയ്തതിന്റെ ആകെ കണക്കാണിത്. അഞ്ച് ലക്ഷം ഡോസ് കൂടി ഉടൻ കൈമാറും. വാക്‌സിനേഷന്റെ വേഗത വർദ്ധിപ്പിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

കേന്ദ്രസർക്കാർ നൽകിയ മൂന്ന് കോടിയിലധികം ഡോസ് വാക്‌സിൻ വിതരണ ചെയ്തിട്ടില്ല. സ്വകാര്യ ആശുപത്രികളിലടക്കം വാക്‌സിൻ കെട്ടികിടക്കുകയാണ്. ഇത് പരിഹരിക്കുന്നതിന് വാക്‌സിനേഷൻ വിതരണത്തിന് വ്യക്തമായ പദ്ധതി തയ്യാറാക്കാനും കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. പൂർണമായും സൗജന്യമായാണ് കേന്ദ്രം വാക്‌സിൻ നൽകുന്നത്.
Tags