ഉത്തരാഖണ്ഡിലെ 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ടാബ്‌ലെറ്റുകൾ നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിങ്ങ് ധാമി.

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ഉത്തരാഖണ്ഡിലെ 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ടാബ്‌ലെറ്റുകൾ നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിങ്ങ് ധാമി. കൊറോണ മഹാമാരി കാരണം സംസ്ഥാനത്തെ സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ഓൺലൈൻ വഴിയാണ് ഇപ്പോൾ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ എടുക്കുന്നത്.നിരവധി വിദ്യാർത്ഥികളാണ് ഓൺലൈൻ പഠനസാമഗ്രഹികൾ ഇല്ലാതെ ബുദ്ധിമുട്ട് നേരിടുന്നത്. ഓൺലൈൻ പഠനസാമഗ്രഹികൾ ഇല്ലാതെ പഠനത്തിന് തടസ്സം നേരിടുന്ന വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമാകുന്നതാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം. കുട്ടികൾക്കായി വാത്സല്യ യോജന പദ്ധതിയും ആരംഭിച്ചു. കോവിഡ് പകർച്ചവ്യാധിയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ പരിപാലിക്കാനാണ് പദ്ധതി. ഇത് പ്രകാരം പ്രതിമാസം കുട്ടികൾക്ക് 3,000 രൂപ അലവൻസ് ലഭിക്കും. 21 വയസ്സ് വരെ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും സ്വാതന്ത്ര്യദിനത്തിൽ ഭൂ നിയമങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ ഒരു ഉന്നതതല സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രവർത്തകനായ സുന്ദർലാൽ ബഹുഗുണയുടെ ബഹുമാനാർത്ഥം പ്രകൃതി സംരക്ഷണ പുരസ്‌കാരം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇത് പരിസ്ഥിതി, പ്രകൃതി സംരക്ഷണ മേഖലയിലെ വിശിഷ്ട പ്രവർത്തനങ്ങൾക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags