ന്യൂഡൽഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,965 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 460 മരണങ്ങള്‍ ഇന്നലെ കൊവിഡ് മൂലം സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,39,020 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
97.51ശതമാനമാണ് ഇന്ത്യയിലെ നിലവിലെ രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 33,964 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടി. നിലവില്‍ 3,78,181 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 1,33,18,718 പേര്‍ക്ക് ഇന്നലെ കൊവിഡ് വാക്‌സിനെടുത്തപ്പോള്‍ ആകെ വാക്‌സിന്‍ സ്വീകരിച്ചവുടെ എണ്ണം 65,41,13,508 ആയി.
അതേസമയം ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിച്ചുതുടങ്ങി. 9 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഓഫ്‌ലൈന്‍ പഠനം തുടങ്ങിയത്. 2020 മാര്‍ച്ചിലാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചിട്ടത്. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് സ്‌കൂളുകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കുന്നത്.
അതിനിടെ കേരളത്തില്‍ ഇന്നലെ 30,203 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്യ 115 മരണവും റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.