ആലപ്പുഴ സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രണത്തിലായി; അഞ്ച് വയസ്സുകാരനായ മകനെ ഉപേക്ഷിച്ച് വീട്ടമ്മ ഒളിച്ചോടി

ആലപ്പുഴ: വാട്ട്‌സ്ആപ്പ് കൂട്ടായ്മ വഴി പരിചയം പുതുക്കി പഴയ സ്‌കൂൾ സഹപാഠിയായിരുന്ന യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരെയും കായംകുളത്ത് വച്ചാണ് പിടികൂടിയത്. കായംകുളം കൃഷ്ണപുരം കാപ്പിൽ മേക്ക് കുറ്റപ്പുറത്ത് തറയിൽ രമ്യ(28), കാപ്പിൽ മേക്ക് വന്ദനം വീട്ടിൽ വികാസ്(28) എന്നിവരാണ് അറസ്റ്റിലായത്. സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പരിചയം പുതുക്കി രണ്ടു പേരും പ്രണയത്തിലാവുകയായിരുന്നു. അടുത്തകാലത്താണ് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പരിചയം പുതുക്കിയത്. അഞ്ച് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് വീട്ടമ്മ യുവാവിനോടൊപ്പം ഒളിച്ചോടുകയായിരുന്നു. പത്ത് ദിവസം മുൻപായിരുന്നു ഒളിച്ചോട്ടം. വീട്ടമ്മയെ കാണാതായതിനെ തുടർന്ന് ബന്ധു കായംകുളം പോലീസിൽ പരാതി നൽകി. യുവതിയുടെ ഫോൺ രേഖകൾ പരിശോധിച്ച ശേഷം നടത്തിയ അന്വേഷണത്തിൽ രണ്ട് പേരെയും കായംകുളത്തുവെച്ചുതന്നെ കസ്റ്റഡിയിലെടുത്തു. വീട്ടമ്മ അഞ്ച് വയസ്സുള്ള കുട്ടിയെ മന:പൂർവ്വം ഉപേക്ഷിച്ച് പോയതാണെന്നു ബോധ്യപ്പെടുകയും തുടർന്ന് കുട്ടികളുടെ സംരക്ഷണ നിയമപ്രകാരം വീട്ടമ്മയെയും കാമുകനെയും അറസ്റ്റ് ചെയ്യുകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവാവ് അവിവാഹിതനാണ്. കോടതിയിൽ ഹാജരാക്കിയെ ഇരുവരെയും റിമാൻഡ് ചെയ്തു.
Tags