പാന്റ്‌സിനുള്ളിൽ സ്വർണ്ണം പൂശി കള്ളക്കടത്ത്: കണ്ണൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട. അനധികൃമായി കടത്താൻ ശ്രമിച്ച 302 ഗ്രാം സ്വർണ്ണവുമായി യുവാവിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. വിപണിയിൽ 14. 69 ലക്ഷം രൂപ വിലരുന്ന സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.

മിശ്രിത രൂപത്തിലാക്കിയ സ്വർണ്ണം പെയ്ന്റ് അടിക്കുന്ന രീതിയിൽ പാന്റ്‌സിനുള്ളിൽ തേച്ചു പിടിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. പെട്ടന്ന് ശ്രദ്ധയിൽപ്പെടാതിരിക്കാൻ ലൈനിംഗ് മാതൃകയിൽ മറ്റൊരു തുണി തുന്നിപ്പിടിപ്പിക്കുകയും ചെയ്തു.

കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. യുവാവിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.
Tags