ആയുർവേദ ഡോക്ടറായ ഭര്‍ത്തൃമതി തൂങ്ങിമരിച്ച നിലയിൽ, കാരണം വ്യക്തമല്ല
August 07, 2021
കോഴിക്കോട്: ആയുർവേദ ഡോക്ടറായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പുത്തഞ്ചേരി കവിടുകണ്ടി രാജന്റെ മകള്‍ ഡോ അശ്വതി രാജനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 26 വയസായിരുന്നു. എറണാകുളം സ്വദേശിയായ ദീപകാണ് ഭർത്താവ്. ഇവർക്ക് രണ്ട് വയസുള്ള ഒരു മകനുമുണ്ട്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
Tags