പൊന്നാനി യിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം കാണാതായി. അഞ്ച് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
25 ന് പൊന്നാനി ഹാർബറിൽ നിന്നും മത്സ്യബന്ധനതിന് പുറപ്പെട്ട പൊന്നാനി മരക്കടവ് സ്വദേശി ഹബീബിന്റെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് കാണാതായത്. തൊഴിലാളികളായ ഖാലിദ്, ബാദുഷ , സാബു, , ജോസഫ് , സിറാജ് എന്നിവരെയാണ് കാണാതായത്.
കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്. കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും തെരച്ചിൽ സംഘത്തിലുണ്ട്.