രാമനില്ലാത്ത അയോധ്യ അയോധ്യയല്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

രാമനില്ലാതെ അയോധ്യയില്ലെന്ന പ്രസ്താവനയുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അയോധ്യയില്‍ വച്ചുനടന്ന രാമയണം കോണ്‍ക്ലേവിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.


‘രാമനില്ലാത്ത അയോധ്യ അയോധ്യയല്ല. അയോധ്യ എന്ന സ്ഥലം നിലനില്‍ക്കുന്നത് അവിടെ രാമനുള്ളത് കൊണ്ടാണ്.. രാമന്‍ ഈ നഗരത്തിലാണ് വസിക്കുന്നത് അതുകൊണ്ട് വാസ്തവത്തില്‍ ഇത് അയോധ്യതന്നെയാണ്.’ രാഷ്ട്രപതി പറഞ്ഞു.

രാംനാഥ് കോവിന്ദ് എന്ന പേര് തനിക്ക് മാതാപിതാക്കള്‍ ഇട്ടത് അവര്‍ക്ക് രാമനോടുള്ള ബഹുമാനവും മമതയും കൊണ്ടാണ്. ഇത് തന്നെയാണ് രാമനോട് ജനങ്ങള്‍ക്കുള്ള വികാരവും. രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.നിര്‍മാണം പുരോഗമിക്കുന്ന രാമക്ഷേത്രം രാഷ്ട്രപതി സന്ദര്‍ശിക്കും. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിപെന്‍ പട്ടേല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.



അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറില്‍ ഭക്തര്‍ക്കായി തുറന്നുകൊടുത്തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്ഷേത്രനിര്‍മാണം ഒരു വര്‍ഷമായ സാഹചര്യത്തില്‍കൂടിയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വിമാനത്താവളമടക്കമുള്ള വികസന പദ്ധതികളാണ് അയോധ്യയില്‍ നടപ്പാക്കുന്നത്. നഗരത്തെ തീര്‍ത്ഥാടന-വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. അയോധ്യയുടെ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ രണ്ട് തവണ ഇതിനോടം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നിര്‍ണായകമായ തെരഞ്ഞെടുപ്പ് വരാനിരിക്കെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പരമാവധി വേഗത്തിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. മ്യൂസിയം, ഡിജിറ്റല്‍ ആര്‍ക്കൈവ്സ്, റിസര്‍ച്ച് സെന്റര്‍ എന്നിവയടക്കം ക്ഷേത്രത്തിന്റെ ഭാഗമായി നിര്‍മ്മിക്കും.
Tags