പാലക്കാട്: കവുങ്ങ് തലയിൽ വീണ് 7 വയസുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരപ്പുഴയിലാണ് സംഭവം. ശക്തമായ കാറ്റിൽ കവുങ്ങ് ഒടിഞ്ഞ് തലയിൽ വീഴുകയായിരുന്നു. തൊട്ടി പറമ്പിൽ മൊയ്തീൻ കുട്ടിയുടെ മകൾ ഫാത്തിമ സനയാണ് മരിച്ചത്. ഏഴ് വയസ്സായിരുന്നു കുട്ടിയ്‌ക്ക്. പാടത്ത് കളിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം.