പാലായിൽ ഗർഭിണി മരിച്ചു; വാക്‌സിനെടുത്തതാവാം കാരണമെന്ന് സ്വകാര്യ ആശുപത്രിയുടെ മരണ റിപ്പോർട്ട്

ഗർഭിണിയുടെ മരണത്തിന് കാരണം കൊവിഡ് വാക്‌സിനേഷൻ ആകാമെന്ന് പാലായിലെ സ്വകാര്യ ആശുപത്രിയുടെ മരണ റിപ്പോർട്ട്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവിന്റെ മരണത്തിലാണ് ആശുപത്രിയുടെ വിവാദ റിപ്പോർട്ട്. തലച്ചോറിൽ രക്തസ്രാവം ഉണ്ടായിരുന്നതായും ആശുപത്രിയുടെ റിപ്പോർട്ടിൽ ഉണ്ട്. ആശുപത്രിക്കെതിരെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകി. ആശുപത്രിയുടെ ചികിത്സയിൽ തൃപ്തി ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തലച്ചോറിലെ രക്തസ്രാവം മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിഷയം പരിശോധിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി. പാലാ രൂപതയുടെ കീഴിലുള്ള മാർ സ്ലീവാ ആശുപത്രിയാണ് റിപ്പോർട്ട് നൽകിയത്. Read Also : ചെങ്ങന്നൂരിലെ ആഞ്ഞിലച്ചുവട്ടിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ 3 മരണം ഈ മാസം ആറിനായിരുന്നു മഹിമ വാക്‌സിൻ സ്വീകരിച്ചത്. നാല് ദിവസത്തിന് ശേഷം കടുത്ത തലവേദനയെ തുടർന്ന് ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയോടെയാണ് അവശ നിലയിലായതിനെ തുടർന്ന് മഹിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വി.എൻ. വാസവൻ യുവതിയുടെ ബന്ധുക്കൾക്ക് ഉറപ്പ് നൽകി.
Tags