സ്വന്തം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ ഏകോപനം : മൂന്നു ദിവസത്തെ സന്ദർശനത്തിനായി അമിത്ഷാ ഗുജറാത്തിൽ

അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മൂന്ന് ദിവസത്തെ ഗുജറാത്ത് പര്യടനം ഇന്നാരംഭിച്ചു. എംഎൽഎമാരുമായും എംപിമാരുമായും അമിത്ഷാ കൂടിക്കാഴ്ച നടത്തും അഹമ്മദാബാദ് ജില്ലയിലെ സനന്ദ് ടൗണിനടുത്തുള്ള നിദ്രാദ് ഗ്രാമത്തിൽ പോഷകാഹാര പ്രചാരണത്തിന്റെ ഭാഗമായി മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്ന പരിപാടിയിൽ അമിത് ഷാ പങ്കെടുക്കും. 2022 ഓടെ ഇന്ത്യയെ പോഷകാഹാരക്കുറവ് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് പോഷൻ അഭിയാൻ അഹമ്മദാബാദ് ജില്ലയിലെയും ലോക്‌സഭാ മണ്ഡലത്തിലെയും വികസന പ്രവർത്തനങ്ങൾ അദ്ദേഹം അവലോകനം ചെയ്യും. ശനിയാഴ്ച വൈകുന്നേരം അഹമ്മദാബാദ് ജില്ലാ മജിസ്ട്രേറ്റ് ഓഫീസിൽ നടക്കുന്ന ജില്ലാ വികസന കോർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (ദിഷ) യോഗത്തിൽ ഷാ പങ്കെടുക്കും. വിവിധ ജനകീയ വികസന പ്രവർത്തനങ്ങൾ ഫലപ്രദമായും സമയബന്ധിതമായും നടപ്പിലാക്കുന്നതിന് എംപി, എംഎൽഎമാർ, തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവരുമായുള്ള ഏകോപന പ്രവർത്തനങ്ങൾ അമിത്ഷാ നിയന്ത്രിക്കും. അഹമ്മദാബാദ് ജില്ലയിലെ എംപിമാർ, എംഎൽഎമാർ, മുനിസിപ്പൽ കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ജില്ലാ പഞ്ചായത്തുകളുടെ മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. അമിത്ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് മണ്ഡലത്തിലെ ബിജെപി പ്രവർത്തകരും ഏറെ ഉത്സാഹത്തിലാണ്. സെപ്റ്റംബർ 5 ന് അധ്യാപക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സ്കൂൾ ഓഫ് എക്സലൻസ് പദ്ധതി ഉദ്ഘാടനത്തിനായാണ് സന്ദർശനം. എന്നാൽ പ്രധാനമന്ത്രിയുടെ യാത്ര റദ്ദാക്കിയതയാണ് നിലവിലെ സൂചനകൾ. ഡൽഹിയിൽ നിന്ന് ഓൺലൈനായി അദ്ദേഹം പരിപാടി ഉദ്ഘാടനം ചെയ്യും.
Tags