കൊവിഡ് പ്രതിരോധത്തിൽ വീഴ്ച്ച; മുഖ്യമന്ത്രിയുടെ ഉപദേശക സംഘത്തെ പൊളിച്ച് പുതിയ സംവിധാനം വരണമെന്ന് രമേശ് ചെന്നിത്തല
August 28, 2021
സംസ്ഥാന സർക്കാരിന് കൊവിഡ് പ്രതിരോധത്തിൽ വീഴ്ച്ച പറ്റിയെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഉപദേശക സംഘത്തെ പൊളിച്ച് പുതിയ സംവിധാനം വരണം. വീഴ്ച്ച പറ്റിയത് എവിടെയെന്ന് സർക്കാർ പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
നവോത്ഥാനനായകന്റെ പട്ടം കുറേ കെട്ടിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ട് എന്ത് പ്രയോജനമുണ്ടായി. അദ്ദേഹത്തിന്റെ യഥാർത്ഥ മുഖം ജനങ്ങൾക്ക് കൂടുതൽ വ്യക്തമായി കൊണ്ടിരിക്കുന്ന സന്ദർഭമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കൊവിഡ് നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് അവഗണിച്ചതിന്റെ ദുരന്തമാണ് കേരളം ഇപ്പോൾ അനുഭവിക്കുന്നത്.മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. മുഖ്യമന്ത്രിയെ ഉപദേശിക്കുന്ന സംഘത്തിൽ പൊളിച്ചെഴുത്ത് നടത്തണമെന്നും രമേശ് ചെന്നിത്തല കാസർകോട് പറഞ്ഞു.
Tags