കണ്ണൂർ പൊതുവാച്ചേരിയിൽ റോഡരികിൽ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂർ പൊതുവാച്ചേരിയിൽ റോഡരികിൽ മൃതദേഹം കണ്ടെത്തി. ചാക്കിൽ കെട്ടിയ നിലയിൽ റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്ത് പോലീസെത്തി പരിശോധന നടത്തുകയാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ഓഗസ്റ്റ് 9ന് ഒരു വീട്ടിലെ തേക്ക് മരം മോഷണം പോയതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ഒരാൾ പോലീസിന് കൈമാറിയിരുന്നു. ഈ വിവരങ്ങൾ നൽകിയ ആളാണോ കൊലചെയ്യപ്പെട്ടത് എന്നാണ് പോലീസിന്റെ സംശയം. ഇയാളെ രണ്ട് ദിവസമായി കാണാനില്ലെന്ന് പോലീസ് പറയുന്നു
Tags