ടോക്യോ ഒളിമ്പിക്സ്: വനിതാ ഹോക്കി സെമിഫൈനലിൽ ഇന്ത്യ അർജന്റീനയെ നേരിടും
August 02, 2021
ടോക്യോ ഒളിമ്പിക്സ് വനിതാ ഹോക്കി സെമിഫൈനലിൽ ഇന്ത്യ അർജൻ്റീനയെ നേരിടും. ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തുള്ള അർജൻ്റീന മൂന്നാം നമ്പർ താരം ജർമ്മനിയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് അവസാന നാലിലെത്തിയത്. ഓഗസ്റ്റ് നാലിനാണ് സെമിഫൈനൽ മത്സരങ്ങൾ നടക്കുക. (womens hockey india argentina)
ഒളിമ്പിക്സിൽ ഇതുവരെ സ്വർണ മെഡൽ നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും രണ്ട് വെള്ളി മെഡലുകൾ സ്വന്തമാക്കാൽ അർജൻ്റീനയ്ക്ക് സാധിച്ചിട്ടുണ്ട്. 2000 സിഡ്നി ഒളിമ്പിക്സിലും 2012 ലണ്ടൻ ഒളിമ്പിക്സിലും അർജൻ്റീനയ്ക്കായിരുന്നു വെള്ളി മെഡൽ. 2012 ഒളിമ്പിക്സിനു ശേഷം ഇത് ആദ്യമായാണ് ലാറ്റിനമേരിക്കൻ സംഘം ഒളിമ്പിക്സ് സെമിയിലെത്തുന്നത്..
ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ സെമിയിലെത്തുന്നത്. ഓസ്ട്രേലിയയെ തോൽപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ ചരിത്ര നേട്ടം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ സെമി തൊട്ടത്. ഗുർജിത് കൗറാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്.
Tags