അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ന് ഇന്ത്യയിലേക്ക് മടങ്ങിയ 146 പേരിൽ രണ്ട് പേർക്ക് കൊറോണ പോസിറ്റീവ് സ്ഥീരികരിച്ചതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് തിരിച്ചെത്തിയവർക്ക് കൊറോണ പരിശോധന നടത്തണമെന്ന് ഡൽഹി സർക്കാർ നിർദ്ദേശിച്ചിരുന്നു.
August 23, 2021
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ന് ഇന്ത്യയിലേക്ക് മടങ്ങിയ 146 പേരിൽ രണ്ട് പേർക്ക്
കൊറോണ പോസിറ്റീവ് സ്ഥീരികരിച്ചതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് തിരിച്ചെത്തിയവർക്ക് കൊറോണ പരിശോധന നടത്തണമെന്ന് ഡൽഹി സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിനായി നോഡൽ ഓഫീസർ രജീന്ദർ കുമാറിനാണ് ചുമതല നൽകിയത്.
നിലവിൽ രോഗം സ്ഥീതികരിച്ച രണ്ടു പേരെയും ആശുപ്രതിയിൽ തന്നെ ചികിത്സിയിൽ ഇരുത്തണമെന്നും, ബാക്കിയുളളവരിൽ പരിശോധനകൾ നടത്താനുളള തയ്യാറെടുപ്പുകൾ ഉടൻ വേണമെന്നും സർക്കാർ നിർദ്ദേശിച്ചു. പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് ചെയ്ത വ്യക്തികളുടെ വിശദവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇന്ന് രാവിലെയാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് ദോഹ വഴി 146 ഇന്ത്യക്കാർ എത്തിച്ചേർന്നത്. റിപ്പോർട്ടുകൾ പ്രകാരം, കാബൂളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് പ്രതിദിനം രണ്ട് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ഇന്ത്യയ്‌ക്ക് അനുമതിയുണ്ട്. കാബൂൾ വിമാനത്താവളം ഇപ്പോൾ നിയന്ത്രിക്കുന്നത് അമേരിക്കൻ, നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) സേനയാണ്. യുദ്ധത്തിൽ തകർന്ന അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നത് സർക്കാരിന്റെ മുൻഗണനയാണെന്ന് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗത്തിൽ പറഞ്ഞിരുന്നു.
Tags