മലപ്പുറം എടക്കരയിൽ യുവ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
August 23, 2021
മലപ്പുറം: മലപ്പുറം എടക്കരയിൽ യുവ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എടക്കര മരുതയിൽ കളത്തിൽ മോഹനന്റെ മകൾ ഡോക്ടർ രേഷ്മയെയാണ് വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇരുപത്തി ആറു വയസായിരുന്നു. ബാംഗ്ലൂരിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന രേഷ്മ ഓണം അവധിക്ക് വീട്ടിലേക്ക് എത്തിയതായിരുന്നു.
ഇന്നലെ വൈകിട്ട് ഗുളികകൾ എടുത്തു കഴിച്ച രേഷ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടം നടത്തി വഴിക്കടവ് പോലീസ് വീട്ടിൽ എത്തി ഇൻക്വസ്റ്റ് നടത്തി. പ്രണയ നൈരാശ്യമാണ് ആത്മഹത്യക്കു കാരണമെന്നാണ് പ്രാഥമിക നിഗമനo.
Tags