വിദ്യാഭ്യാസ യോഗ്യതയില്‍ ഷാഹിദ കമാലിന് നോട്ടീസ്; കേസ് ഒക്ടോബര്‍ അഞ്ചിന് പരിഗണിക്കും
August 06, 2021
തിരുവനന്തപുരം: വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ തെറ്റായ വിദ്യാഭ്യാസ യോഗ്യത ഹാജരാക്കിയെന്ന ഹര്‍ജി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു. സാമൂഹിക നീതി വകുപ്പിനും ഷാഹിദ കമാലിനും ലോകായുക്ത നോട്ടീസ് അയക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വനിത കമ്മീഷന്‍ അംഗമാകാനും വ്യാജ വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കിയെന്നാണ് ഷാഹിദയ്‌ക്കെതിരായ പരാതി.
ഡിഗ്രി യോഗ്യതയില്ലാത്ത ഷാഹിദ കമാല്‍ ഡോക്ടറേറ്റുണ്ടെന്ന് നവമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ലോകായുക്തയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. വട്ടപ്പാറ സ്വദേശി അഖില ഖാന്‍ നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്ത നടപടി. ഒക്ടോബര്‍ അഞ്ചിന് കേസ് വീണ്ടും ലോകായുക്ത പരിഗണിക്കും.
Tags