ഇന്ത്യൻ ഫുട്ബോൾ താരമായിരുന്ന മലയാളി ഒളിംപ്യൻ ഒ.ചന്ദ്രശേഖരൻ അന്തരിച്ചു

കൊച്ചി: ഇന്ത്യൻ ഫുട്ബോൾ താരമായിരുന്ന മലയാളി ഒളിംപ്യൻ ഒ.ചന്ദ്രശേഖരൻ അന്തരിച്ചു. 1960 റോം ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യന്‍ ഫുട്ബാള്‍ താരവും മുന്‍ ഇന്ത്യന്‍ ടീം നായകനുമായിരുന്നു അദ്ദേഹം. 86 വയസായിരിന്നു. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ച ചന്ദ്രശേഖരന്‍ എന്നും ഇന്ത്യയുടെ വിശ്വസ്തനായ പ്രതിരോധനിര താരമായിരുന്നു. നിരവധി ടൂർണമെന്റുകളിൽ ഇന്ത്യൻ ടീമിനെ നയിച്ചിട്ടുള്ള ചന്ദ്രശേഖരൻ എന്നും ഇന്ത്യയുടെ വിശ്വസ്തനായ പ്രതിരോധനിര താരമായിരുന്നു. 964 ടോക്യോ ഒളിമ്പിക്സിന്റെ യോഗ്യതാ റൗണ്ട് മത്സരങ്ങളിലും ചന്ദ്രശേഖരൻ ഇന്ത്യൻ ടീമിന്റെ കുപ്പായം അണിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ സന്തോഷ് ട്രോഫി ചരിത്രത്തിൽ ഈ ഒളിംപ്യന്റെ പേരില്ലെങ്കിലും മഹാരാഷ്‌ട്ര ടീം നായകൻ എന്ന നിലയിൽ 1964ൽ സന്തോഷ് ട്രോഫി ഏറ്റുവാങ്ങിയ ചന്ദ്രശേഖരനാണ് ഈ നേട്ടം കൈവരിച്ച ആദ്യ മലയാളി.
Tags