ടോക്യോ ഒളിമ്പിക്സ്: പുരുഷ ഫുട്‌ബോളിൽ ബ്രസീലിന് സ്വർണം

ടോക്യോ ഒളിമ്പിക്സിൽ സ്പെയിനെ വീഴ്ത്തി ഒളിമ്പിക്സ് പുരുഷ ഫുട്ബോള്‍ സ്വര്‍ണ്ണം സ്വന്തമാക്കി ബ്രസീൽ. എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ബ്രസീൽ ജയം ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ വിജയം. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുൻപ് മാത്യുസ് കുന്‍ഹ ആണ് ബ്രസീലിന് ലീഡ് നല്‍കിയത്.എന്നാൽ രണ്ടാം പകുതിയില്‍ സ്പെയിൻ തിരിച്ചടിച്ച് സമനിലയിൽ എത്തി.60ആം മിനിറ്റിൽ ഒയര്‍സബാലിന്റെ വോളിയാണ് സ്പെയിന് സമനില നല്‍കിയത്. നീണ്ട മത്സരത്തിൽ 108-ാം മിനിറ്റിൽ ബ്രസീൽ മാൽകോമിലൂടെ രണ്ടാം ഗോളും നേടിയതോടെ ഒളിമ്പിക്സ് ഫുട്‌ബോളിൽ ഒരിക്കൽ കൂടി ബ്രസീൽ ദേശീയഗാനം ഉയർന്നു. ഈ വിജയത്തോടെ 2004ല്‍ അര്‍ജന്റീനയ്ക്ക് ശേഷം തുടര്‍ച്ചയായി രണ്ടു ഒളിമ്പിക്സ് സ്വര്‍ണ്ണം നേടുന്ന ഫുട്ബോള്‍ ടീമായി ബ്രസീല്‍ മാറി.
Tags