കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: കൊടി സുനിയുടെ ഫോണ്‍ വിളിയില്‍ അന്വേഷണം തുടങ്ങി

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കൊടി സുനിയുടെ ഫോണ്‍ വിളിയില്‍ അന്വേഷണം തുടങ്ങി. കസ്റ്റംസാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. ഫോണ്‍ വിശദാംശങ്ങള്‍ തേടി കസ്റ്റംസ് ജയില്‍ അധികൃതര്‍ക്ക് കത്ത് നല്‍കി. കൊടി സുനിയില്‍ നിന്ന് പിടിച്ചെടുത്ത ഫോണ്‍, സിം കാര്‍ഡ് എന്നിവയുടെ നമ്പര്‍ അടക്കമുള്ള വിവരങ്ങളാണ് കസ്റ്റംസ് തേടിയത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ കൊടി സുനി ഇടപെടുന്നതായാണ് കസ്റ്റംസ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ തീരുമാനം ദിവസങ്ങള്‍ക്ക് മുന്‍പ് കൊടി സുനിയുടെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണും കഞ്ചാവും പിടികൂടിയിരുന്നു. തുടര്‍ന്ന് സുനിയെ വിയ്യൂരിലെ അതിസുരക്ഷ ജയിലിലേക്ക് മാറ്റിയിരുന്നു.
Tags