സംസ്ഥാനത്ത് കൂടുതൽ കൊറോണ നിയന്ത്രണങ്ങൾ ഇല്ല; ഞായറാഴ്ചകളിൽ ലോക്ഡൗൺ
August 24, 2021
തിരുവനന്തപുരം : സംസ്ഥാസംസ്ഥാനത്ത് കൂടുതൽ കൊറോണ നിയന്ത്രണങ്ങൾ ഇല്ല; ഞായറാഴ്ചകളിൽ ലോക്ഡൗൺനത്ത് കൊറോണ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഞായറാഴ്ചകളിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനം. കഴിഞ്ഞ രണ്ട് ആഴ്ചകളിൽ ഞായറാഴ്ചത്തെ ലോക്ഡൗൺ ഒഴിവാക്കിയിരുന്നു. സ്വാതന്ത്ര്യ ദിനത്തിലും മൂന്നാം ഓണത്തിനുമാണ് ലോക്ഡൗൺ ഒഴിവാക്കിയത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനമായി.
അതേസമയം സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാവില്ല. നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാനും യോഗത്തിൽ തീരുമാനമായി. കടകൾക്കും മാർക്കറ്റുകൾക്കും നൽകിയിരിക്കുന്ന ഇളവുകൾ അതുപോലെ തുടരും. കടകൾക്ക് 7 മുതൽ 9 വരെ തന്നെ പ്രവർത്തിക്കാം. ഡബ്ല്യുഐപിആർ മാനദണ്ഡത്തിൽ മാറ്റമില്ല. ആൾക്കൂട്ടം ഉണ്ടാകാതിരിക്കാൻ കർശന പരിശോധന നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ആരോഗ്യവകുപ്പിന്റെ നിർദ്ദേശമനുസരിച്ച് വാക്‌സിനേഷൻ വർദ്ധിപ്പിക്കുക, പരിശോധന വർദ്ധിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ അവലോകന യോഗത്തിൽ ചർച്ച ചെയ്തു. അതേസമയം സംസ്ഥാനത്ത് ഇന്ന് 24,296 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. എറണാകുളം 3149, തൃശൂർ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂർ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസർഗോഡ് 518 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Tags