വയനാട് ജില്ലയിൽ ജനസംഖ്യാനുപാത പ്രതിവാര വ്യാപന നിരക്ക് (ഡബ്ലിയു.ഐ.പി.ആർ) ഏഴിന് മുകളിലുള്ള 14 ഗ്രാമപഞ്ചായത്തുകളിലും 56 നഗരസഭാ ഡിവിഷനുകളിലും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുല്ല. ജില്ലയിലെ തിരുനെല്ലി, പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി, പൊഴുതന, വൈത്തിരി, മുട്ടിൽ, പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി, മീനങ്ങാടി, അമ്പലവയൽ, നെന്മേനി, നൂൽപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലും കൽപറ്റ നഗരസഭയിലെ 22 ഉം സുൽത്താൻ ബത്തേരിയിലെ 18 ഉം മാനന്തവാടിയിലെ 16 ഉം ഡിവിഷനുകളിലുമാണ് ചൊവ്വാഴ്ച മുതൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്.