ക‍ര്‍ക്കിടക വാവ് ബലി: എന്ത്? എന്തിന്? എങ്ങനെ? അറിയേണ്ടതെല്ലാം…!

പിതൃക്കളുടെ ആത്മശാന്തിക്കായി പുണ്യതീര്‍ത്ഥങ്ങളില്‍ ബലിയര്‍പ്പിക്കുന്ന ദിവസമാണ് കര്‍ക്കിടക വാവ്. കര്‍ക്കിടക വാവ് ദിവസം ചെയ്യുന്ന ശ്രാദ്ധമൂട്ടല്‍ പിതൃക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് നിത്യേന അനുഭവപ്പെടുമെന്നാണ് വിശ്വാസം.ഒരു കര്‍ക്കിടക ബലി സമര്‍പ്പണം സമസ്ത ജീവജാലങ്ങള്‍ക്കുമായാണ് സമര്‍പ്പിക്കപ്പെടുന്നത്. ഇക്കൊല്ലം ഓഗസ്റ്റ് മാസം എട്ടാം തീയ്യതി ഞായറഴ്ചയാണ് കർക്കിടക വാവ്. ഇത്തവണത്തെ കർക്കിടവാവ് ബലിദർപ്പണം എങ്ങനെയെന്നതുള്ളത് വിശദമാക്കുകയാണ് മുട്ടയ്ക്കാട് കുന്നിയോൻ കണ്ഠൻ ശാസ്താ ക്ഷേത്രം മേൽശാന്തി മഹേന്ദ്ര ശർമ്മ. രാവിലെ കുളി കഴിഞ്ഞ് വന്ന് വീടിന്റെ മുറ്റത്ത് തളിച്ച് ശുദ്ധമാക്കിയ സ്ഥലത്തു കിഴക്ക് തുമ്പായി ഇലയിട്ട് നിലവിളക്ക് വച്ച് കിഴക്കും പടിഞ്ഞാറും 2 തിരിയിട്ട് കത്തിച്ചു വയ്ക്കുക. അവൽ, മലർ, പഴം ഇത്യാദി ഉണ്ടെങ്കിൽ വിളക്കിനു മുൻപിൽ ഒരുക്കി വയ്ക്കുക. ശേഷം വേവിച്ച് തയ്യാറാക്കി വച്ചിരിക്കുന്ന പച്ചരിച്ചോറ് ഇലയിൽ പകർന്ന് തണുപ്പിക്കുക. സുഖാസനത്തിൽ ഇരുന്ന് മുൻപിൽ ജലപാത്രം വച്ച് ഇതിൽ ഓരോ പുഷ്പം 3 പ്രാവശ്യം ഇട്ട് വലതു കൈ കൊണ്ടടച്ച് ഇടതു കൈമീതെ വയ്ക്കുക. “ഗംഗേച യമുനേ ചൈവ ഗോദാവരി സരസ്വതി നർമ്മദേസിന്ധു കാവേരി ജല സ്മിൻ സന്നിധിം കുരു” 3 പ്രാവശ്യം ചൊല്ലുക. ഇപ്പോൾ അത് തീർത്ഥമായി ആ തീർത്ഥം അല്പം വലതു കൈയിൽ ഒഴിച്ച് തിരികെ ജലപാത്രത്തിൽ ഒഴിക്കുക അല്പം തീർത്ഥം പൂജാ ദ്രവ്യങ്ങളിലും തന്റെ ദേഹത്തും തളിച്ചു ശുദ്ധം ചെയ്യുക. കർമ്മത്തിന് തയ്യാറായി ഗുരുനാഥനേയും, ഗണപതിയേയും മഹാവിഷ്ണുവിനേയും മനസ്സിൽ സങ്കല്പിച്ച് പ്രാർത്ഥിക്കുക. വിളക്കിന് മുൻപിൽ ഒരു പൂ വിട്ട് ദീപത്തെ വന്ദിക്കുക. തയ്യാറാക്കി വച്ചിട്ടുള്ള പവിത്രം കൈയിലെടുത്തു ഈ പവിത മോതിരം ധരിക്കുന്നതോടുകൂടി പിതൃശ്രാദ്ധ കർമ്മം ചെയ്യാൻ ഞാൻ അർഹനാകുന്നു എന്ന് സങ്കല്പിച്ച് വലതുകൈയിലെ മോതിരവിരലിൽ അണിയുക അനന്തരം കുറുമ്പുല്ല് (മുറിച്ചു വച്ചിട്ടുള്ള ദർഭ 2 കൈകളിലും എടുത്തു ഇരുചെവികളിലും പിടിച്ച് വെളുത്ത വസ്ത്രം ധരിച്ച് സർവ്വവ്യാപിയും ചന്ദ്രവർണ്ണനും തൃക്കൈകളോടുകൂടിയ പ്രസന്നവദനനായ മഹാഗണപതിയെ നന്നായി ധ്യാനിക്കുക. ഈ കർമ്മ പൂർത്തീകരണത്തിനായി ശേഷം ആ ദർഭ 2 കൈകളിലും ചേർത്തു പിടിച്ചു സങ്കല്പം ചൊല്ലുക. സങ്കല്പം – ശ്വേത വരാഹ കല്പം വൈവസ്വത മന്വന്തരം കൃഷ്ണവർഷം 5123 ദക്ഷിണായനം വർഷ ഋതു കൊല്ലവർഷം 1196-ാമാണ്ടു് കർക്കിടക മാസം 23 തീയതി ഞായറാഴ്ച പൂയം നക്ഷത്രം അമാവാസി പുണ്യതിഥിയും ചേർന്ന ഈ പുണ്യ ദിനത്തിൽ ഭാരതത്തിൽ പരശുരാമനാൽ നിർമ്മിക്കപ്പെട്ട കേരളത്തിൽ മുട്ടയ്ക്കാടു ദേശത്തു (അവരവരുടെ സ്ഥലം ചേർക്കുക . ശാന്തിമഠം (അവരവരുടെ ഗൃഹത്തിന്റെ പേരു ചേർക്കുക എന്ന എന്റെ വാസഗൃഹത്തിൽ വച്ച് ഞങ്ങളുടെ കുടുംബത്തിലുള്ളവരുടെ ആയുരാരോഗ്യ ക്ഷേമൈശ്വര്യത്തിനും കുട്ടികളുടെ വിദ്യാഭാസം, മംഗല്യഭാഗ്യം,സത് സന്താനലഭ്യതയ്ക്കും വേണ്ടി ഞങ്ങളുടെ വംശത്തിൽ മൃതിയടഞ്ഞ് പിതൃത്വം പ്രാപിച്ച മാതൃപിതൃ പരമ്പരയിൽപ്പെട്ട സകലപിതൃക്കൾക്കും നശിക്കാത്ത ലോകത്തിനും മോക്ഷപ്രാപ്തിക്കുമായി ശ്രാദ്ധാംഗഭൂതമായ തില തർപ്പണ കർമ്മം ചെയ്യുന്നു. പിതൃ ലോകത്തു നിന്നും മാതൃപിത പരംപരയിൽപ്പെട്ട സകല പിതൃക്കളേയും ആവാഹിക്കുമ്പോൾ ഇരിക്കുന്നതിനുള്ള പീഠം സമർപ്പിക്കുന്നു മുഖത്തു 3 പ്രാവശ്യം ഉഴിഞ്ഞ് ആ ദർഭ തെക്ക് വടക്കായി ഇലയുടെ നടുവിൽ വയ്ക്കുക. തദുപരി തിലോദകം നമ അല്പം എള്ളും ജലവും ചേർത്തുദർഭയുടെ പുറത്തിടുക. അല്പം എണ്ണും ജലവും മരിച്ച ആളിന്റെ പൂർണ രൂപവും മരിച്ച നാളും നല്ലവണ്ണം മനസ്സിൽ സങ്കല്പിച്ച് ദർഭയുടെ അഗ്രഭാഗത്തു സമർപ്പിക്കുക. വീണ്ടും എള്ളും ജലവും കൂട്ടിയെടുത്തു മാതൃപിതൃപരമ്പരകളിൽ പെട്ട സകലപിതൃക്കളേയും ആവാഹിക്കുന്നതായി സങ്കല്പിച്ച് ദർഭയുടെ പുറത്തിടുക. ഇലയിലുള്ള ചോറ് 5 പിണ്ഡമായി ഉരുട്ടി വയ്ക്കുക. അല്പം ചോറ് മാറ്റി വയ്ക്കുക. കൈ അല്പം മാറ്റി കഴുകി ഏറ്റവും വലിയ പിണ്ഡം കൈയിലെടുത്തു 2 കൈ കൊണ്ടും ചേർത്തു പിടിച്ച് പിതൃവിൻറെ പൂർണ രൂപം സ്മരിച്ച് നമ്മുടെ മുൻപിൽ പിതഉണ്ടെന്ന് സങ്കല്പിച്ച് ദർഭ തുമ്പിൽ സമർപ്പിക്കുക. രണ്ടാമത്തെ പിണ്ഡം കൈയിലെടുത്തു മാതൃപിതൃപരമ്പരകളിൽപ്പെട്ട സകല പിതൃക്കളേയും മനസ്സിൽ സങ്കല്പിച്ച് ഞാൻ അറിയുന്നവരും അറിയാത്തവരുമായ എൻറെ കുലത്തിലുള്ള എല്ലാവർക്കും എന്നാൽ നല്കപ്പെടുന്ന ഈ പിണ്ഡം നശിക്കാത്തതായിരിക്കട്ടെ എന്ന് സങ്കല്പിച്ച് ഈ പിണ്ഡം നശിക്കാത്തതായിരിക്കട്ടെ എന്ന് സങ്കല്പിച്ച് ദർഭയിൽ വയ്ക്കുക. ഘോരമായ നരകങ്ങളിലോ,കുംഭി പാകത്തിലോ ആരെങ്കിലും പതിച്ചിട്ടുണ്ടെങ്കിൽ അവരുടെ ഉദ്ധരണത്തിനായി ഞാൻ ഈ പിണ്ഡം സമർപ്പിക്കുന്നു എന്ന് സങ്കല്പിച്ച് മൂന്നാമത്തെ പിണ്ഡം ദർഭ പുറത്തു സമർപ്പിക്കുക. 4-ാമത്തെ പിണ്ഡം കൈയിലെടുത്ത് ആർക്കാണോ പിണ്ഡം നല്കാൻ ആളില്ലാത്തത് അവർക്ക് ഈ പിണ്ഡം അക്ഷയമായി ഭവിക്കട്ടെ എന്ന് സങ്കല്പിച്ച് ദർഭ പുറത്തു സമർപ്പിക്കുക. അഞ്ചാമത്തെ പിണ്ഡം കൈയിലെടുത്തു ബന്ധുക്കൾക്കും മറ്റ് ജന്മങ്ങളിലെ ബന്ധുക്കൾക്കും അവരുടെ ഉദ്ധരണത്തിനായി ഈ പിണ്ഡം സമർപ്പിക്കുന്നു എന്ന് സങ്കല്പിച്ച് ദർഭയുടെ പുറത്തു .സമർപ്പിക്കുക. ശേഷിച്ച ചോറും ജലവും ചേർത്ത് പിണ്ഡത്തിന് ചുറ്റും 3 പ്രാവശ്യം തൂവുക. കൈ അല്പം മാറ്റി കഴുകി കുറച്ച് എള്ള് ജലവും ചേർത്ത് ഇദം തിലോദകം നമ: എന്ന് പിണ്ഡത്തിന് മുകളിൽ സമർപ്പിക്കുക. പിണ്ഡത്തിനും പിതൃക്കൾക്കും ദേവകൾക്കം നമസ്കാരം എന്ന് ഒരു പൂവ് പിണ്ഡത്തിന് പുറത്തിട്ട് തൊഴുക ജലപാത്രം കൈയിലെടുത്ത്പാദ്യം നമ: അല്പം ജലം ഒഴിക്കുക വീണ്ടും അർഘ്യം നമ: ജലം വീഴ്ത്തുക പൂവും എള്ളും ചേർത്ത് എടുത്തു ആ വാഹനം നമ: ഇട്ടു തൊഴുക. സ്ഥാപനം നമ:- പൂവിട്ട് തൊഴുക പുന സ്നാനം നമ:- അല്പം ജലം വീഴ്ത്തുക സ്നാനാ നന്തരം ആചമനം നമ:- ജലം വീഴ്ത്തുക ഉടുത്തിരിക്കുന്ന വസ്ത്രത്തിൽ നിന്നും ഒരു നൂലെടുത്ത് വസ്ത്രാർത്ഥം സൂത്രം നമ: പിണ്ഡത്തിന് മുകളിൽ സമർപ്പിക്കുക. ഉപവസ്ത്രാർത്ഥം തിലം നമ: അല്പം എള്ള് സമർപ്പിക്കുക. അലങ്കരാൺത്ഥം അക്ഷതം നമ: അരിയും നെല്ലും സമർപ്പിക്കുക വിലേ പനാർത്ഥം ഗന്ധം നമ;ചന്ദനം പൂവിൽ മുക്കി സമർപ്പിക്കുക. ഗന്ധാ പരി പുഷ്പം നമ; പുഷ്പം സമർപ്പിക്കുക. ധൂപം നമ; ചന്ദന തിരി കൊണ്ടു ധൂപം കാണിക്കാം’ സാക്ഷാൽ ദീപ ദർശനം നമ; പൂവിട്ട് തൊഴുക പാദ പ്രക്ഷാളനം നമ; അല്പം ജലം വീഴ്ത്തുക. പുഃന രാചമനം നമ; ജലം വീഴ്ത്തുക നീരാജന ദീപ ദർശനം; കർപ്പൂര ഉണ്ടെങ്കിൽ കത്തിക്കാം, കർപ്പൂരം ഇല്ലെങ്കിൽ പൂവിട്ട് തൊഴുക. സദ് ബ്രാഹ്മണായ രജത പുഷ്പ ദക്ഷിണാം സമർപ്പയാമി; പൂവിട്ട് തൊഴുക. അല്പം പൂവെടുത്തു അത്ര സർവ്വോപചാര ഷോഡശപൂജാം സമർപ്പയാമി.മന്ത്ര പുഷ്പ പ്രദക്ഷിണ നമസ്കാരം സമർപ്പയാമി’ ഇട്ടു തൊഴുക അല്പം എള്ളും ജലവും കൂട്ടിയെടുത്ത് ബ്രഹ്മാവു മുതലുള്ള മാതൃമഹാ സർവ്വലോകങ്ങളിലുള്ളവർക്കും ഈ തിലോദകം ലഭിക്കുമാറാകട്ടെ. പിണ്ഡത്തിന് പുറത്തിടുക. ഒരു പൂ വിട്ട് എല്ലാ ദേവന്മാരും ഋഷിമാരും, പിതൃക്കളും മനുഷ്യരും മതികളും തൃപ്തരായി ത്തീരട്ടെ മാതൃമഹാമതികളും സർവ്വലോകങ്ങളിലുള്ളവർക്കും ലഭിക്കുമാറാകട്ടെ. പിണ്ഡത്തിന് പുറത്തിടുക. ഒരു പൂ വിട്ട് ഗോവിന്ദായ നമ: എന്ന് സമർപ്പിക്കുക ഈ തിലോദകം വീണ്ടും പൂവ് വാസുദേവായ നമ മഹേശ്വരായ നമ തൊഴുക. അല്പം എള്ളും പൂവും കൂട്ടിയെടുത്ത് ശംഖചക്രഗദാധരനായ ഭഗവാൻ പിതൃക്കൾക്ക് മോക്ഷം നല്കട്ടെ. ഇട്ടു തൊഴുക ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗ പ്രണേതാരം പ്രണതോസ്മി സദാശിവം പൂവിട്ട് തൊഴുക അല്ലയോ ഭഗവാനെ ഈ കർമ്മത്തിലോ വ്യതത്തിലോ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ അവയെല്ലാം അങ്ങ് ക്ഷമിച്ച് പിതൃക്കളെ എല്ലാ പാപങ്ങളിൽ നിന്നും മോചിപ്പിക്കേണമേ. അങ്ങേയ്ക്ക് നമസ്കാരം . പൂവിട്ട് തൊഴുക. കിണ്ടിയിൽ നെറ്റിമുട്ടിച്ച് 3 പ്രാവശ്യം നമസ്കരിക്കുക. എഴുന്നേറ്റ് ഇടത്തു നിന്നും വലത്തേയ്ക്ക് 3 പ്രദക്ഷിണം. യാനി കാനിൽ പാപാ നി ജന്മാന്തര കൃതാനി ച താനിതാനി വിനശ്യന്തി പ്രദക്ഷിണപദേ പദേ പൂവിട്ട് തൊഴുക വസ്ത്രം തുമ്പ് നനച്ച് അല്പം ജലം പിണ്ഡത്തിൽ പിഴിഞ്ഞ് ഒഴിക്കുക. ആരാണോ പുത്രന്മാരില്ലാതെ മരിച്ചത് അവർ എന്നാൽ നല്കപ്പെട്ട വസ്ത്ര നിഷ്പീഡിതമായ സ്വീകരിക്കുമാറാകട്ടെ. ഉദകം; പിണ്ഡം കൂട്ടിയോജിപ്പിക്കുക കൂർച്ചം കെട്ടഴിക്കുക പിണ്ഡത്തിൽ നിന്നും ഒരു പുഷ്പം എടുത്തു ശിരസ്സിൽ ചൂടുക. ഒരു ചോറെടുത്തു മണപ്പിച്ച് പുറകിലേക്കിട്ടു ഘ്രാണഭക്ഷണം സമർപ്പയാമി എന്ന് ചൊല്ലുക. ചോറിരുന്ന ഇല എടുത്തു പിണ്ഡം മൂടുക. ഇല തുമ്പ് അല്പം രണ്ടായി കീറുക പവിത്രം കെട്ടഴിച്ച് ഇലയുടെ പുറത്തു വയ്ക്കുക. അനന്തരം പിണ്ഡം കാക്കയ്ക്കു അല്ലെങ്കിൽ ജലത്തിൽ സമർപ്പിക്കുക. എന്നാൽ നല്കപ്പെട്ട ഈ തില തർപ്പണത്താൽ എല്ലാ പിതൃക്കളും നശിക്കാത്ത പുണ്യ ലോകം പ്രാപിക്കട്ടെ. അവർ എന്നേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ 8 പ്രാവശ്യം ഓം നമോ നാരായണായ എന്നും 5 പ്രാവശ്യം ഓം നമ:ശ്ശിവായ എന്നും ജപിച്ച് ചടങ്ങ് പൂർത്തിയാക്കുക.
Tags