എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ടാണ് പാർലമെന്റ് സമ്മേളനം നടക്കുന്നത്; ആരോപണവുമായി ഇടത് എംപിമാർ
August 05, 2021
എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ടാണ് ഇപ്പോൾ പാർലമെൻറ് സമ്മേളനം നടക്കുന്നതെന്ന് ഇടത് എംപിമാർ. പാർലമെൻ്ററി കമ്മിറ്റികളെ നോക്കുകുത്തിയാക്കി ബില്ലുകൾ നേരെ സഭയിൽ പാസാക്കുകയാണെന്ന് എംപിമാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പാർലമെൻ്ററി കമ്മിറ്റിയുടെ പരിശോധനക്ക് ബില്ലുകൾ എത്തുന്നില്ല എന്നും എംപിമാർ പറഞ്ഞു. (left mps accuses government)
ബില്ലുകളെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ പ്രതിപക്ഷ എംപിമാരുടെ മൈക്ക് ഓഫ് ചെയ്യുന്നു. പെഗാസിസ് വിഷയം അടക്കം പ്രതിപക്ഷം ഉന്നയിച്ച ഒരു വിഷയവും ചർച്ചക്കെടുക്കാൻ ഭരണപക്ഷം തയ്യാറാവുന്നില്ല. പ്രതിപക്ഷ ബഹളം ബില്ലുകൾ അവതരിപ്പിക്കുന്നതിനുള്ള അവസരമായി ഭരണപക്ഷം കാണുന്നു. ഗുരുതരമായ സാഹചര്യമാണ് പാർലമെൻ്റിനകത്ത്. മാധ്യമപ്രവേശനം ലംഘിച്ചതോടെ അകത്ത് നടക്കുന്ന കാര്യങ്ങൾ പുറംലോകം അറിയുന്നില്ല. സഭ ടിവി പലപ്പോഴും നിർത്തിവെക്കുന്നു. ഇത് പൗരാവകാശ ലംഘനമാണ്. പ്രതിപക്ഷം ഒറ്റക്കെട്ടായി ഇതിനെതിരെ നിലകൊള്ളും. പ്രതിപക്ഷ ഐക്യത്തിൽ കോൺഗ്രസിന് ഇങ്ങോട്ടും വരാം. പാർലമെൻറിലെ വിഷയത്തിൽ ഒന്നിച്ച് നിക്കാം എന്നാണ് രാഹുൽ ഗാന്ധിയുടെ യോഗത്തിൽ തീരുമാനിച്ചതെന്നും ഇടത് എംപിമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Tags
