രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ കുറവ്. 24 മണിക്കൂറിനിടെ 32,937 പേർക്ക് രോഗം സ്ഥിരീകരിച്ചു. 417 പേർ മരിച്ചു.
പ്രതിദിന രോഗികൾ കഴിഞ്ഞ ദിവസത്തേക്കാൾ 8.7 ശതമാനമാണ് കുറഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,909 പേർ രോഗമുക്തി നേടി. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 3,14,11,924 ആയി. 97.48% ആണ് രോഗമുക്തി നിരക്ക്.
ഇതുവരെ 54.58 കോടി വാക്സിൻ ഡോസുകൾ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 17,43,114 ഡോസുകൾ ആണ് വിതരണം ചെയ്തത്.