ജോലി എടുപ്പിച്ചാൽ മതിയോ ശമ്പളം കൊടുക്കണ്ടേയെന്ന് എസ് സി എസ് ടി കമ്മിഷൻ

പാലക്കാട്: പാലക്കാട് കോട്ടത്തറ സർക്കാർ ആശുപത്രി ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ നടപടിയുമായി എസ് സി എസ് ടി കമ്മിഷൻ. സംഭവത്തിൽ പട്ടികജാതി - പട്ടിക വർഗ കമ്മിഷൻ സ്വമേധയാ കേസ് എടുത്തു. ആദിവാസി മേഖലയിൽ നിന്ന് നിയമിക്കുമ്പോൾ യഥാസമയം വേതനം ഉറപ്പാക്കണം. ഇക്കാര്യം ആരോഗ്യ വകുപ്പ് മനസിലാക്കേണ്ടതായിരുന്നു. മൂന്ന് മാസം ശമ്പളം മുടങ്ങിയത് ഗുരുതര വിഷയമെന്ന് കമ്മിഷൻ. ഒരാഴ്ചയ്ക്കുള്ളിൽ വേതനം നൽകാൻ നടപടി വേണമെന്നും ആരോഗ്യ വകുപ്പിന് നിർദേശം നൽകി. അട്ടപ്പാടിയില്‍ നിയമിച്ച നൂറ്റി നാൽപത് താല്‍ക്കാലിക ജീവനക്കാര്‍ക്കാണ് മാസങ്ങളായി ശമ്പളം മുടങ്ങിയത്. എപ്രിലിലാണ് അവസാനം ശമ്പളം കിട്ടിയത്. ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റി മുഖേന നിയമിതരായവര്‍ക്കാണ് ദുരിതം. നൂറ്റി എഴുപത് കിടക്കകളുള്ള ആശുപത്രിയില്‍ തുടരുന്നത് അമ്പത്തി നാല് കിടക്കകള്‍ക്ക് അനുസൃതമായ സ്റ്റാഫ് പാറ്റേണ്‍ ആണ്. ശമ്പളം നല്‍കാന്‍ പ്രതിമാസം ഇരുത് ലക്ഷം രൂപ അനുവദിക്കണമെന്ന് കാട്ടി ആരോഗ്യവകുപ്പിന് സൂപ്രണ്ട് കത്ത് നല്‍കിയിട്ടുണ്ട്
Tags