അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ ഇഗോർ വോവ്‌കോവിൻസ്‌കി അന്തരിച്ചു. 38 വയസായിരുന്നു
August 24, 2021
വാഷിങ്ടൺ: അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ ഇഗോർ വോവ്‌കോവിൻസ്‌കി അന്തരിച്ചു. 38 വയസായിരുന്നു. റോച്ചസ്റ്ററിലെ മയോക്ലിനിക്കിൽ വെച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചത്.
ഉക്രൈൻ സ്വദേശികളാണ് ഇഗോറിന്റെ കുടുംബം. അദ്ദേഹത്തിന്റെ മാതാവും മയോ ക്ലിനിക്കിലെ ഐ.സി.യു നഴ്‌സുമായ സ്വെറ്റ്‌ലാന വോവ്‌കോവിൻസ്‌കിയാണ് ഇഗോറിന്റെ മരണം ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചത്.
1989ൽ ഇഗോർ ചികിത്സ തേടിയാണ് കുടുംബത്തോടൊപ്പം യു.എസിൽ എത്തിയത്. പിറ്റ്യൂറ്ററി ഗ്രന്ഥിയിലുണ്ടായ ട്യൂമറിനെ തുടർന്ന് വളർച്ച ഹോർമോണിലുണ്ടായ വ്യതിയാനമാണ് ഇഗോറിന് ഉയരം വർധിക്കാൻ ഇടയാക്കിയത്. 27ാം വയസിൽ അമേരിക്കയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന ഗിന്നസ് റെക്കോഡിന് അർഹനായ വ്യക്തിയാണ് ഇഗോർ. ഏഴ് അടി 8.33 ഇഞ്ചാണ് (234 മീറ്റർ സെൻറിമീറ്റർ) ഉയരം.
‘ലോകത്തിലെ ഏറ്റവും വലിയ ഒബാമ ആരാധകൻ’ എന്ന് ആലേഖനം ചെയ്ത ടീ ഷർട്ട് ധരിച്ച് 2013ലെ തെരഞ്ഞെടുപ്പ് റാലിക്കെത്തിയത് മുൻ പ്രസിഡൻറ് ബറാക് ഒബാമ ശ്രദ്ധിച്ചതോടെയാണ് ഇഗോർ പ്രശസ്തനായത്
Tags