സംസ്ഥാനത്ത് അനുബന്ധരോഗങ്ങളുള്ളവര്‍ക്കും പ്രായം കൂടിയവര്‍ക്കും കൊവിഡ് രോഗബാധയുണ്ടായാല്‍ അതിവേഗം ചികിത്സ നല്‍കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ സ്ഥിതിയും അതിന്റെ സവിശേഷതകളും ഇന്ന് ചേര്‍ന്ന യോഗം വിലയിരുത്തി. എങ്ങനെ മുന്നോട്ട് പോകാം എന്ന് ആലോചിച്ചപ്പോള്‍ ഈ രംഗത്തെ പ്രമുഖരേയും ആരോഗ്യവിദഗ്ധരേയും ചേര്‍ത്ത് ഒരു യോഗം ചേരാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ചികിത്സാ രംഗത്ത് പരിചയമുള്ള പ്രമുഖ ഡോക്ടര്‍മാര്‍, രാജ്യത്തെ പ്രമുഖ ആരോഗ്യ വിദഗ്ധര്‍, ഡോക്ടര്‍മാര്‍ എന്നിവരെയെല്ലാം ആ യോഗത്തിലേക്ക് ക്ഷണിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് അടുത്തയാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ
August 28, 2021
സംസ്ഥാനത്ത് അടുത്തയാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ നടപ്പിലാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. രാത്രി 10 മുതല്‍ രാവിലെ ആറ് വരെയാവും കര്‍ഫ്യൂ. പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.
Tags