ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തികളുടെ തീരുമാനമാണ്; കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വിവാദ പ്രസ്‌താവനയ്‌ക്കെതിരെ ഡിവൈഎഫ്ഐ
August 28, 2021
കൊടിക്കുന്നിൽ സുരേഷ് എം പിയുടെ വിവാദ പ്രസ്‌താവനയ്‌ക്കെതിരെ ഡിവൈഎഫ്ഐ. പ്രസ്‌താവന ആധുനിക കേരളത്തിന് ചേരുന്നതല്ല, എംപിയുടേത് അപരിഷ്‌കൃതമായ പ്രതികരണം. ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തികളുടെ തീരുമാനമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു.
ദളിതനായതിനാൽ കെപിസിസി അധ്യക്ഷനാകാൻ കഴിഞ്ഞില്ലെന്ന് പരാതിപ്പെട്ടയാളാണ് കൊടിക്കുന്നില്ലെന്നും. അയ്യൻകാളിയെയും, ശ്രീനാരായണ ഗുരുവിനെയും, ചട്ടമ്പി സ്വാമിയെയും പോലുള്ള നവോത്ഥാന നായകരെ അനുസ്‌മരിക്കുന്ന ദിവസം അവർ ഉയർത്തിപ്പിടിച്ച മാനവികമായ ദർശനങ്ങളുണ്ട്, മാനവികമായ ആശയങ്ങളുണ്ട് അത് സഹവർത്തിത്വത്തിന്റെയും സംഭാവനയുടെയും ജാതി രഹിതവും മതനിരപേക്ഷവുമായ കേരളീയ സമൂഹം പടുത്തുയർത്തണമെന്ന ആശയമാണ് അവരെല്ലാം മുന്നോട്ട് വെച്ചത്. അതിനെല്ലാം വിരുദ്ധമായാണ് ഇന്ന് കൊടിക്കുന്നിൽ സുരേഷ് നടത്തിയ അപരിഷ്‌കൃതമായ പ്രതികരണമെന്നും റഹിം കൂട്ടിച്ചെർത്തു.
Tags