ലവ്‌ലീനയ്‌ക്ക് വെങ്കലം ; സെമിയിൽ തുർക്കി താരത്തോട് പൊരുതി കീഴടങ്ങി

ടോക്കിയോ: ഇന്ത്യക്ക് വെങ്കലം സമ്മാനിച്ച് ലവ്‌ലീന ബോർഗോഹെയിന്. ബോക്‌സിംഗിലെ സെമിയിൽസ തുർക്കി താരത്തോട് തോറ്റതോടെയാണ് വെങ്കലം ഉറപ്പിച്ചത്. ഇതോടെ ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് മൂന്ന് മെഡലുകളായി. മേരികോമിന് ശേഷം ബോക്‌സിംഗിൽ മെഡൽ നേടുന്ന രണ്ടാമത്തെ വനിതയാണ് ലവ്‌ലീന. 2008ൽ വിജേന്ദറും 2012ൽ മേരികോമുമാണ് ഇന്ത്യക്കായി ബോക്‌സിംഗ് റിംഗിൽ നിന്നും മെഡലുകൾ നേടിതന്നത്. ഇരുവരും വെങ്കലമെഡലുകളാണ് നേടിയത്.
Tags