ലഡാക്ക് സംഘർഷം ; 13ാം വട്ട ഇന്ത്യ-ചൈന കമാൻഡർ തല ചർച്ച ഉടനെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 13ാം വട്ട ഇന്ത്യ-ചൈന കമാൻഡർ തല ചർച്ച ഉടനുണ്ടാകുമെന്ന് സൂചന. ചർച്ചയ്‌ക്കായുള്ള ക്ഷണം ഇന്ത്യ ചൈനയ്‌ക്ക് കൈമാറിയെന്നാണ് റിപ്പോർട്ടുകൾ. വരുന്നയാഴ്ച തന്നെ സൈനിക കമാൻഡർ തല ചർച്ചയുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഹോട്ട് സ്പ്രിംഗിലെ സംഘർഷ മേഖലകളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് വീണ്ടും ചർച്ച നടത്തുന്നത്. പുതുതായി രൂപപ്പെട്ട തർക്കമേഖലകളിൽ അവസാനത്തേതാണ് ഹോട്ട് സ്പ്രിംഗ്. ലഡാക്കിലെ തന്ത്രപ്രധാന മേഖലകളിൽ ഒന്നു കൂടിയാണ് ഇത്. ഈ മാസം ആദ്യമാണ് ലഡാക്കിലെ പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ഇന്ത്യ-ചൈന സൈനിക കമാൻഡർ തല ചർച്ച നടന്നത്. ഗോഗ്ര മേഖലയിലെ സൈനിക പിൻമാറ്റമായിരുന്നു ചർച്ചയിലെ പ്രധാന അജണ്ട. കമാൻഡർ തല ചർച്ചയുടെ ഭാഗമായി പാംഗോംഗ് സോ തടാക മേഖലയിൽ നിന്നുൾപ്പെടെ ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചിരുന്നു.
Tags