ന്യൂഡൽഹി : ജമ്മു കശ്മീരിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ് . അഞ്ച് ജെയ്‌ഷെ ഭീകരർ പാക് അധീന കശ്മീർ താഴ്വരയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതായാണ് സൂചന .
ഇവർ നിലവിൽ ഒരു ഗൈഡിനൊപ്പം പാക് അധീന കശ്മീരിലെ ജാൻട്രോട്ട് മേഖലയിലാണെന്നും ഐഇഡി വഴി ആക്രമണം നടത്താൻ പദ്ധതിയിടുന്നതായുമാണ് ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്
ദിവസങ്ങൾക്ക് മുൻപ് കാണ്ഡഹാറിൽ ജെയ്‌ഷെ തലവന്മാരും താലിബാൻ നേതാക്കളും തമ്മിൽ കശ്മീരിൽ ഭീകരാക്രമണം ലക്ഷ്യമിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു . കൂടിക്കാഴ്ചയിൽ, പാകിസ്താനിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം, കശ്മീരിലെ തങ്ങളുടെ പ്രവർത്തനങ്ങളിൽ താലിബാൻ പിന്തുണയും ജയ്ഷെ തേടിയിരുന്നു . ഈ വിവരം പുറത്ത് വന്നത് മുതൽ രഹസ്യാന്വേഷണ ഏജൻസികൾ അതീവ ജാഗ്രതയിലാണ്.