കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിന് താലിബാന്റെ സഹായം തേടി പാകിസ്താൻ തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ്.

ന്യൂഡൽഹി: കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിന് താലിബാന്റെ സഹായം തേടി പാകിസ്താൻ തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ്. ഇതിനായി ജെയ്‌ഷെ തലവൻ മസൂദ് അസ്ഹർ കാണ്ഡഹാറിലെത്തിയെന്നും താലിബാൻ പ്രതിനിധികളുമായി ചർച്ച നടത്തയെന്നുമാണ് വിവരം. അഫ്ഗാനിൽ ഭീകരർ അധികാരം പിടിച്ചെടുത്തതോടെ മസൂദ് അസ്ഹർ സന്തോഷം പ്രകടിപ്പിക്കുകയും താലിബാനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജെയ്‌ഷെ തലവൻ കാണ്ഡഹാറിലെത്തെയത്. താലിബാനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് ജെയ്‌ഷെ മുഹമ്മദിന്റെ ശ്രമം. ഇരുഭീകരസംഘടനകളും തമ്മിലുള്ള ബന്ധം 1999 മുതൽക്കെ ആരംഭിച്ചതാണ്. 23 വർഷങ്ങൾക്ക് മുമ്പ് എയർ ഇന്ത്യ വിമാനം പാകിസ്താൻ തീവ്രവാദികൾ റാഞ്ചിയതിന് പിന്നാലെയാണ് ജെയ്‌ഷെ തലവനായ മസൂദ് അസർ ഇന്ത്യയിൽ നിന്നും ജയിൽ മോചിതനായത്. ഭീകരർ റാഞ്ചിയ വിമാനം അന്ന് കാണ്ഡഹാറിലേക്ക് കൊണ്ടുപോയി. അഫ്ഗാനിൽ താലിബാൻ ഭീകരരാണ് അധികാരത്തിലുണ്ടായിരുന്നത്. മസൂദ് അസറിന്റെ മോചനം സാധ്യമാകുന്നത് വരെ താലിബാൻ ഭീകരർ വിമാനത്തിന് കാവലാളായി. പിന്നീട് മസൂദിന്റെ മോചനത്തിന് ശേഷം കശ്മീരിൽ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരപ്രവർത്തനങ്ങൾ ശക്തമാവുന്നതിനാണ് ലോകം സാക്ഷിയായത്.
Tags