യെസ് ബാങ്ക് മുൻ സിഇഒ റാണ കപൂറിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ സെക്യൂരിറ്റി ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഉത്തരവിട്ടു.

ന്യൂഡൽഹി: യെസ് ബാങ്ക് മുൻ സിഇഒ റാണ കപൂറിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ സെക്യൂരിറ്റി ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഉത്തരവിട്ടു.ഡീമാറ്റ് അക്കൗണ്ടുകളും, മ്യൂച്ചൽഫണ്ടുകളും ലോക്കറുകളുമടക്കം മരവിപ്പിക്കാനാണ് സെബി ഉത്തരവിട്ടത്. 2020 മാർച്ചിൽ യെസ് ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായിരുന്നു റാണ കപൂർ.എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് റാണ ഇപ്പോൾ.യെസ് ബാങ്കിന്റെ സ്ഥാപകനാണ് അദ്ദേഹം. 2020 സെപ്തംബറിൽ മോർഗൻ ക്രഡിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇടപാട് സംബന്ധിച്ച വെളിപ്പെടുത്തൽ ചട്ടങ്ങൾ ലംഘിച്ചതിന് സെബി റാണ കപൂറിന് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു.യെസ് ബാങ്കിന്റെ ലിസ്റ്റു ചെയ്യാത്ത പ്രമോർട്ടർ സ്ഥാപനമാണ് മോർഗൻ ക്രഡിറ്റ്‌സ്. ഒരു കോടിയിലധികം വരുന്ന ഈ പിഴകുടിശ്ശിക വീണ്ടെടുക്കാൻ മാർച്ചിൽ സെബി ശ്രമിച്ചിരുന്നു. എന്നാൽ പിഴ നൽകുന്നതിൽ റാണ വീഴ്ച വരുത്തിയതിനെ തുടർന്നാണ് മരവിപ്പിക്കൽ നടപടി.
Tags