ലോകത്തിന് തിരിച്ച് നൽകി ഇന്ത്യ; ശ്രീലങ്കയ്‌ക്ക് 100 ടൺ മെഡിക്കൽ ഓക്‌സിജൻ

കൊളംബോ: കൊറോണ വ്യാപനത്തെ തുടർന്നുള്ള ആരോഗ്യരംഗത്തിലെ പ്രതിസന്ധികളെ നേരിടാൻ അയൽദ്വീപ് രാജ്യമായ ശ്രീലങ്കയ്‌ക്ക് 100 ടൺ ഓക്‌സിജൻ നൽകി ഇന്ത്യ. ഇതോടെ ഒരാഴ്ചയ്‌ക്കകം ശ്രീലങ്കയ്‌ക്ക് കൈമാറുന്ന ആകെ ഓക്‌സിജൻ 280 ടണ്ണായി. വിശാഖപ്പട്ടണത്ത് നിന്നും ഞായറാഴ്ച പുറപ്പെട്ട ഇന്ത്യൻ നാവിക സേനയുടെ ശക്തി കപ്പലാണ് ശ്രീലങ്കയിലേക്ക് ഓക്‌സിജൻ എത്തിച്ചത്. ആവശ്യമെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ഓക്‌സിജൻ ലഭ്യമാക്കുമെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. കൊറോണയുടെ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം മൂലം ശ്രീലങ്കയിൽ രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് ഓക്‌സിജൻ വിതരണം നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,390 പേർക്ക് രോഗം സ്ഥിരീകരിച്ചു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പത്ത് ദിവസത്തെ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.
Tags