കാബൂളിൽ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണത്തെ അപലപിച്ച് ഇന്ത്യ.
August 27, 2021
ന്യൂഡൽഹി : കാബൂളിൽ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. ലോകം ഒറ്റക്കെട്ടായി ഭീകരതയ്‌ക്കെതിരെ അണി നിരക്കണമെന്ന സന്ദേശമാണ് കാബൂളിലെ ചാവേർ ആക്രമണം നൽകുന്നതെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് മന്ത്രാലയം അനുശോചനം അറിയിച്ചു.
കാബൂളിലുണ്ടായ ഐഎസ് ചാവേർ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികൾ. ഇന്ത്യയുടെ ചിന്തയും പ്രാർത്ഥനയും പരിക്കേറ്റവർക്കൊപ്പം ഉണ്ടാകും. ഭീകരവാദത്തെ ലോകം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നാണ് ഇന്നലെ രാത്രി കാബൂളിലുണ്ടായ ആക്രമണം വ്യക്തമാക്കുന്നത് എന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു കാബൂളിലെ വിമാനത്താവളത്തിന് സമീപവും, പിന്നാലെ ബാരോൺ ഹോട്ടലിന് സമീപവും ചാവേർ ആക്രമണം ഉണ്ടായത്. സംഭവത്തിൽ കുട്ടികളുൾപ്പെടെ 62 ഓളം കൊല്ലപ്പെട്ടു. 13 അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
Tags