മൈസൂരൂ കൂട്ടബലാത്സഗം ; 5 തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ ; പിടിയിലായവരിൽ പ്രായപൂർത്തിയാകാത്തവരും

മൈസൂരൂ: ടൂറിസ്റ്റ് കേന്ദ്രമായ ചാമുണ്ഡിഹിൽസിന് സമീപത്ത് വെച്ച് കോളേജ് വിദ്യാർത്ഥിയെ കൂട്ടബലാത്സഗം ചെയ്ത കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിലായി. കർണ്ണാടക ഡി. ജി. പി പ്രവീൺ സൂദ് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രതികൾ പിടിയിലായ വിവരം പുറത്ത് വിട്ടത്. തമിഴ്‌നാട് തിരിപ്പൂർ സ്വദേശികളാണ് അറസ്റ്റിലായ എല്ലാവരും. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. മൈസൂരിൽ കെട്ടിട നിർമ്മാണ ജോലിക്കെത്തിയവരാണിവർ. കൃത്യത്തിനുശേഷം നാടുവിട്ട പ്രതികളെ തിരുപ്പൂരിൽ നിന്നും ഇന്ന് പുലർച്ചെയാണ് പിടികൂടിയതെന്ന് ഡി. ജി. പി പറഞ്ഞു. അതേ സമയം പ്രതികളുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയിക്കുന്നതിനാലാണ് പിടിയിലായവരുടെ വിവരങ്ങൾ പുറത്ത് വിടാത്തത്. സുഹൃത്തുമായി ബൈക്കിൽ രാത്രി കോളേജ് കഴിഞ്ഞു പോകവേ ദേശീയ പാതയിലൊരിടത്ത് വാഹനം നിർത്തിയപ്പോഴാണ് സംഭവം. പെൺകുട്ടിയുടേയും സുഹൃത്തിന്റേയും അടുത്തേക്ക് എത്തിയ യുവാക്കളുടെ സംഘം മന:പ്പൂർവ്വം വാക്കുതർക്കമുണ്ടാക്കിയ ശേഷമാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. ആസൂത്രിതമായി നടത്തിയ കുറ്റകൃത്യമെന്നാണ് പോലീസ് നിഗമനം. ആൺസുഹൃത്തിനെ തല്ലിപ്പരിക്കേൽപ്പിച്ച് ബോധംകെടുത്തിയ ശേഷമാണ് പെൺകുട്ടിയെ വനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നാണ് കണ്ടെത്തൽ. അപായപ്പെടുത്താനായി പെൺകുട്ടിയുടെ തലയ്‌ക്ക് കല്ലുകൊണ്ട് അടിച്ച് ബോധം കെടുത്തിയശേഷമാണ് സംഘം കടന്നു കളഞ്ഞതെന്നും പോലീസ് പറയുന്നു.സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തിയ പോലീസ് പ്രദേശത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധയാണ് നിർണ്ണായകമായത്.
Tags