കണ്ണൂരിൽ വ്യാജ കൊറോണ നെഗറ്റീവ് സർട്ടിഫിക്കേറ്റ് നൽകിയ സംഭവം; ട്രാവൽസ് ഉടമയ്‌ക്കെതിരെ കേസ്

കണ്ണൂർ : വ്യാജ കോറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ ട്രാവൽസ് ഉടമയ്‌ക്കെതിരെ കേസ്. ബ്യൂട്ടി ടൂർസ് ആന്റ് ട്രാവൽസ് ഉടമ ഹസ്ബീറിനെതിരായാണ് ഇരിക്കൂർ പോലീസ് കേസ് എടുത്തത്. ഡിഡിആർസി അധികൃതരുടെ പരാതിയിലാണ് നടപടി.


 
പ്രമുഖ ലാബുകളുടെയടക്കം വ്യാജ ലെറ്റർ ഹെഡ് ഉണ്ടാക്കിയായിരുന്നു നെഗറ്റീവ് സർട്ടിഫിക്കേറ്റ് നൽകിയത്. യാത്രാ ആവശ്യത്തിനായി സമീപിക്കുന്നവർക്ക് ഇത്തരത്തിൽ ഹസ്ബീർ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഹസ്ബീർ വ്യാജ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകിയിരുന്ന വിവരം പുറത്തറിഞ്ഞത്. ഇതോടെ ഡിഡിആർസി പരാതിയുമായി ഇരിക്കൂർ പോലീസിനെ സമീപിച്ചു.

സംസ്ഥാനത്ത് വ്യാജ സർട്ടിഫിക്കേറ്റുകൾ നിർമ്മിച്ചു നൽകുന്ന സംഘങ്ങൾ വ്യാപകമാണ്. ഇവയിൽ ഭൂരിഭാഗവും ട്രാവൽ ഏജൻസികളാണ്.
Tags