ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ ഈ വർഷം ജനങ്ങളിൽ നിന്ന് പിഴയായി ഈടാക്കിയത് 1.76 കോടി രൂപ

തിരുവന്തപുരം:ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ സംസ്ഥാനത്ത് ഈ വർഷം ജനങ്ങളിൽ നിന്ന് ഈടാക്കിയത് 1.76 കോടി രൂപയാണ്. റെക്കോർഡ് തുകയാണ് ഈ വർഷം ഇതുവരെ പിഴയായി ലഭിച്ചത്.പുതിയ നിയമപ്രകാരം പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാണ്.അതിനാൽ ഹെൽമെറ്റ് ഉപയോഗിക്കാത്തതിന് പിഴ ഈടാക്കിയതിൽ 44 ശതമാനവും പിൻസീറ്റ് യാത്രക്കാരാണ്. കണക്കുകൾ പ്രകാരം 77 ലക്ഷം രൂപയാണ് പിൻസീറ്റ് യാത്രക്കാർ ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ നൽകിയത്.


 
അതിനിടയിൽ കോട്ട തികയ്‌ക്കാനായി പോലീസ് ജനങ്ങളെ പിഴിയുകയാണെന്ന ആരോപണം പലരും ഉയർത്തുന്നുണ്ട്. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് 2019ൽ ഹെൽമറ്റ് ധരിക്കാത്തതിന് പിഴയായി ഈടാക്കിയത് 1.3 കോടി രൂപ. ഇതിൽ എട്ടര ലക്ഷം രൂപ പിൻസീറ്റ് ഹെൽമറ്റ് ധരിക്കാത്തതിനാണ്. 2020ൽ 2 കോടി രൂപയാണ് ഹെൽമറ്റില്ലാത്തതിന് മലയാളികൾ പിഴ നൽകിയത്. ഇതിൽ 67 ലക്ഷം രൂപ പിൻസീറ്റ് യാത്രക്കാർക്കാണ്. ഈ രീതിയിൽ ഓരോ വർഷവും ഹെൽമെറ്റ് പിഴ ഇനത്തിൽ മാത്രം ഇങ്ങനെ കോടികളാണ് സർക്കാറിന് ലഭിക്കുന്നത്.

അതേസമയം കൊറോണ വ്യാപനം രൂക്ഷമാകുന്നതിനിടയിൽ കൊറോണ വ്യജ വാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.ഇത്തരം സന്ദേശങ്ങളിലൂടെ വിദ്വേഷവും തെറ്റിദ്ധാരണയും വളർത്തുവാനുള്ള ശ്രമം അപകടകരമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
Tags