ആത്മീയ ചികിത്സയുടെ മറവില്‍ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയില്‍ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി അറസ്റ്റിൽ

മലപ്പുറം : ആത്മീയ ചികിത്സയുടെ മറവില്‍ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയില്‍ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി അറസ്റ്റിൽ . ചേളാരി വൈക്കത്ത് പാടത്ത് മുഹമ്മദ് റഫീഖ് എന്ന റഫീഖ് അഹ്സനിയെയാണ് (36) തേഞ്ഞിപ്പലം പോലീസ് അറസ്റ്റ്​ ചെയ്തത്. ഇരുപത്തിയേഴുകാരിയായ കോഴിക്കോട് വെള്ളയില്‍ സ്വദേശിനിയാണ് മുഹമ്മദ് റഫീഖിനെതിരെ പരാതി നല്‍കിയത്. സ്വന്തം വീടിനോട് ചേർന്നാണ് റഫീഖിന് ചികിത്സാ കേന്ദ്രം ഉള്ളത് . ആഗസ്​റ്റ്​ 14നായിരുന്നു സംഭവം. ഭർത്താവിനൊപ്പം എത്തിയ യുവതിയെ ചികിത്സ കേന്ദ്രത്തില്‍ വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ റഫീഖിനെ റിമാൻഡ്​ ചെയ്തു
Tags