ഒന്നാം വർഷ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പ്രവേശനത്തിന് ഇന്ന് മുതൽ അപേക്ഷ നൽകാം

ഒന്നാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് ഇന്ന് മുതൽ അപേക്ഷ നൽകാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 3 ആണ്. ട്രയൽ അലോട്ട്മെന്റ് സെപ്റ്റംബർ 7 നും ആദ്യ അലോട്ട്മെന്റ് 13 നും നടക്കും. നിലവിലെ സംവരണത്തിന് പുറമെ മുന്നോക്ക വിഭാഗങ്ങൾക്ക് പത്ത് ശതമാനo സംവരണം തുടരാൻ തീരുമാനിച്ചിട്ടുണ്ട്. എയ്ഡഡ് സ്കൂളുകൾക്ക് 20 ശതമാനം മാനേജ്മെൻറ് ക്വാട്ടയും 10 ശതമാനം സീറ്റുകളിൽ സ്കൂൾ നടത്തുന്ന സമുദായത്തിലെ കുട്ടികൾക്കുള്ള കമ്യൂണിറ്റി ക്വാട്ടയും നില നിർത്തി. കുട്ടികൾ കുറവായ ബാച്ചുകൾ മലബാർ മേഖലയിലെ സർക്കാർ സ്കൂളുകളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
Tags