കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന
August 17, 2021
കണ്ണൂര്‍: ജില്ലയില്‍ നാളെ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. ജി.എച്ച്.എസ്.എസ് മാത്തില്‍, ഒടുവള്ളിത്തട്ട് സി.എച്ച്.സി, ഗവ. സെന്‍ട്രല്‍ എ.യു.പി സ്‌കൂള്‍ കുഞ്ഞിമംഗലം, ഗവ. യു.പി സ്‌കൂള്‍ പൂപറമ്പ, വേങ്ങാട് യു.പി സ്‌കൂള്‍, ജി.എച്ച്.എസ്.എസ് ചിറ്റാരിപ്പറമ്പ് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെയും തളിപ്പറമ്പ് താലൂക്ക് ആശുപത്രി, വട്ടപ്പൊയില്‍ സ്‌കൂള്‍ ചേലോറ, ചെങ്ങോം വായനശാല എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം, എംവികെ റെസ്റ്റോറന്റ് കണ്ണോത്തുംചാല്‍, എസ്.എന്‍.എല്‍.പി സ്‌കൂള്‍ മന്ദഞ്ചേരി എന്നീ കേന്ദ്രങ്ങളില്‍ ഉച്ചക്ക് രണ്ടുമുതല്‍ വൈകിട്ട് നാലു വരെയുമാണ് കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു....
Tags