സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ zika virus

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ സിക ബാധിതരുടെ എണ്ണം 30 ആയി.

അതേസമയം, സംസ്ഥാനത്ത് സിക, ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കാൻ എല്ലാ ജില്ലകളിലും ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ സർക്കാർ നിർദേശം നൽകി. ആരോഗ്യ, റവന്യൂ മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്ക്കരണവും ശക്തമാക്കും. മൈക്രോ കണ്ടെയ്ൻമെന്റ് ഫലപ്രദമായി നടപ്പാക്കാനും യോഗത്തിൽ നിർദേശമുയർന്നു. വരും ദിവസങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും.
Tags