സംസ്ഥാനത്ത് മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും ; ആരോഗ്യമന്ത്രി വീണ ജോർജ് veena george

കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ സംസ്ഥാനത്ത് മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യ വ്യവസായ മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും തദ്ദേശീയമായി നിർമ്മിക്കും. മെഡിക്കൽ ഉപകരണങ്ങളായ ഗ്ലൗസ്, മാസ്ക്, പിപിഇ കിറ്റ് എന്നിവയുടെ ലഭ്യത ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.
Tags