സംസ്ഥാനത്ത് ബലിപെരുന്നാൾ പ്രമാണിച്ച് മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. 18, 19, 20 തീയതികളിലാണ് ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് അനുവദിച്ചിരിക്കുന്നത്.
എ,ബി,സി വിഭാഗങ്ങളിൽപ്പെടുന്ന മേഖലകളിൽ മാത്രമാണ് ഈ ദിവസങ്ങളിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. ഡി കാറ്റഗറിയിൽപ്പെടുന്ന പ്രദേശങ്ങളിൽ നിയന്ത്രണം തുടരും.
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെയാണ് കടകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക.