കിറ്റെക്‌സ് എംഡി സാബു എം ജേക്കബിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളം വ്യവസായ സൗഹദ സംസ്ഥാനം തന്നെയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. എഴുപതുകളിലെയും എണ്‍പതുകളിലെയും സാഹചര്യമല്ല ഇന്ന് കേരളത്തിലുള്ളത്. നിരന്തരം ദ്രോഹിക്കുന്നുവെന്ന കിറ്റെക്‌സ് വ്യവസായ ഗ്രൂപ്പിന്റെ പരാതി പരിശോധിക്കണം. സ്ഥാപനങ്ങളെക്കുറിച്ച് പരാതി ഉയര്‍ന്നാല്‍ പരിശോധിച്ച് നടപടിയെടുക്കാമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
അതേസമയം ഇന്ന് പുതിയ വ്യവസായ പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കിറ്റെക്‌സ് എംഡി സാബു എം ജേക്കബും സംഘവും തെലങ്കാനയിലേക്ക് തിരിച്ചു. യാത്രയ്ക്ക് മുന്‍പായി മാധ്യമങ്ങളെ കണ്ട അദ്ദേഹം വൈകാരികമായാണ് പ്രതികരിച്ചത്. കേരളത്തെ ഉപേക്ഷിച്ചല്ല, ചവിട്ടിപ്പുറത്താക്കിയതാണ്. സര്‍ക്കാര്‍ തന്നെ മൃഗത്തെ പോലെ വേട്ടയാടി. ചര്‍ച്ചകളല്ല, പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.