പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള സർക്കാർ സമീപനം മാറ്റണം. കേന്ദ്രസർക്കാർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും നിര്‍ദേശങ്ങളുണ്ട്. പ്രധാനമന്ത്രി ഇന്നലേയും മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രത്യേകമായി ഇക്കാര്യങ്ങൾ സൂചിപ്പിച്ചു. ശനിയും ഞായറും അടച്ചിടുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ബക്രീദിന് ലോക്ഡൗണിന് ഇളവ് നല്‍കുക, ഓണത്തിനും ക്രിസ്തുമസിനും അടച്ചിടല്‍ ഇതാണ് സംസ്ഥാനത്തെ രീതിയെന്നും അദ്ദേഹം വിമർശിച്ചു. സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കുന്നവര്‍ക്ക് ലോക്ഡൗണില്‍ ഇളവും ഇല്ലാത്തവര്‍ക്ക് ഇളവുമില്ലാത്ത സ്ഥിതിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു.
ഇളവുകൾ കൊടുത്തു വ്യാപാരികൾ നേരിടുന്നത് വലിയ പ്രതിസന്ധി ആണ്. ഇത്തരത്തിൽ കുറുക്കു വഴികൾ തേടുന്നത് സർക്കാരിന് നല്ലതല്ല. ഇതിനായി ശാസ്ത്രീയ വഴികൾ തേടണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ഒരാഴ്ച അടച്ചിട്ടു ഒരുദിവസം തുറക്കുമ്പോൾ കൂടുതൽ അപകടം ഉണ്ടാക്കും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കൊറോണയെ ഉപയോഗിക്കരുതെന്നും മുരളീധരൻ പറഞ്ഞു.