ശ്വസനതുള്ളികളിലൂടെയാണ് രോഗം പകരുന്നത്. അതിനാല്‍ രോഗം സ്ഥിരീകരിച്ച ആളുമായി ബന്ധപ്പെട്ടവരെല്ലാം നിരീക്ഷണത്തിലാണ്. കോവിഡ് -19 കാരണം യാത്രക്കാര്‍ മാസ്‌ക് ധരിച്ചതിനാല്‍, വിമാനങ്ങളിലും വിമാനത്താവളങ്ങളിലും മറ്റ് ആളുകള്‍ക്ക് ശ്വാസകോശ തുള്ളികള്‍ വഴി മങ്കി പോക്‌സ് പകരാനുള്ള സാധ്യത കുറവാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
രോഗബാധയെ കുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ ബോധവത്കരണം നല്‍കിയതായും ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രതാ നിര്‍ദേശം നല്‍കിയതായും ടെക്‌സാസ് ആരോഗ്യ വിഭാഗം അറിയിച്ചു. 1970കളില്‍ നൈജീരിയയിലും മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലും പടര്‍ന്നു പിടിച്ച മങ്കി പോക്‌സ് 2003ല്‍ അമേരിക്കയിലും വ്യാപകമായി പടര്‍ന്നു പിടിച്ചിരുന്നു.